Office Hours: 10.00am - 5.00pm

Image

അടുത്തുള്ള കോളേജുകള്‍ തമ്മില്‍ മാനവ-ഭൗതിക വിഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും അതുവഴി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരവും പ്രവേശനവും വര്‍ധിപ്പിക്കാനും വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാനുമാണ് യു.ജി.സി ക്ലസ്റ്റര്‍ ഓഫ് കോളേജ്സ് എന്ന ആശയം അവതരിപ്പിച്ചത്. ഈ പദ്ധതി ഇതിലുള്‍പ്പെടുന്ന കോളേജുകള്‍ തമ്മില്‍ പശ്ചാത്തല സൗകര്യങ്ങുടെയും മാനവശേഷിയുടെയും പങ്കുവയ്ക്കല്‍ ഉറപ്പുവരുത്തുകയും പൊതുവായ സൗകര്യങ്ങള്‍ പുതുതായി രൂപീകരിക്കുകയും ചെയ്യുന്നു. 2009 മുതൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ക്ലസ്റ്ററുകൾ പ്രവർത്തിക്കുന്നു. യഥാക്രമം അഞ്ചു, നാല്, അഞ്ചു അംഗ കോളേജുകളാണ് അവയിലെ അംഗങ്ങൾ. പൊതുവായ ഗവേഷണ ശാലകൾ, ആഡ് - ഓണ്‍ കോഴ്സുകൾ, യോഗാ ക്ലാസുകൾ, പൊതു ക്ലസ്റ്റർ ഗെയിമുകൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, റെസിഡൻഷ്യൽ ക്യാമ്പുകൾ, ശില്പശാലകള്‍, അന്താരാഷ്ട്ര സമ്മേളനങ്ങൾ, പൊതു പുസ്തക പ്രസിദ്ധീകരണങ്ങൾ എന്നിവയാണ് കോളേജ് ക്ലസ്റ്ററുകളുടെ പ്രവർത്തനങ്ങൾ.

ഉന്നത വിദ്യാഭ്യാസത്തിsâ വ്യാപനത്തിനും പ്രവേശനത്തിനും ലഭ്യമായ സൗകര്യങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെ ഉയർന്ന അക്കാദമിക് നിലവാരം കൈവരിക്കാനുapള്ള മാർഗമായി KSHEC ക്ലസ്റ്ററിനെ കാണുന്നു. ഓരോ ക്ലസ്റ്ററും സംയുക്ത ലക്ഷ്യങ്ങൾ രൂപപ്പെടുത്തn നടപ്പാക്കാനുള്ള സ്വമേധയായുള്ള കോളേജുകളുടെ കൂട്ടായ്മയാണ്. പ്രവേശനം, സമത്വം, ഗുണമേന്മ എന്നീ ദേശീയ ലക്ഷ്യങ്ങളാണ് അടിസ്ഥാനലക്ഷ്യങ്ങള്‍. ഓരോ കോളേജും ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ കൂടുതൽ അക്കാദമിക പ്രവർത്തനങ്ങൾ നടത്താൻ ക്ലസ്റ്ററിലൂടെ കഴിയുന്നു.ഓരോ സ്ഥാപനത്തിനും തങ്ങള്‍ നിക്ഷേപിക്കുന്ന വിഭവങ്ങളെക്കാള്‍ വലിയ നേട്ടങ്ങളാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്.

നിലവിലുള്ള ക്ലസ്റ്ററുകൾ

കോഴിക്കോട് മേഖല (അംഗങ്ങള്‍)

എസ്.ആർ.ബി.ടി.എം. ഗവ. കോളേജ്, കൊയിലാണ്ടി

ഗവ. കോളേജ്, മാടപ്പള്ളി, വടകര

സി.കെ.ജി.എം. ഗവ. കോളേജ്, പേരാമ്പ്ര

ആർ.എസ്.എം. എസ്.എൻ.ഡി.പി. യോഗം കോളേജ്, കൊയിലാണ്ടി

ഗവ. കോളേജ്, മോകേരി

എറണാകുളം മേഖല (അംഗങ്ങള്‍)

മഹാരാജാസ് (സ്വയംഭരണ) കോളേജ്, എറണാകുളം

ഗവ. സംസ്കൃത കോളേജ്, തൃപ്പൂണിത്തുറ

ദി കൊച്ചി കോളേജ്, കൊച്ചി

ഗവ. കോളേജ്, തൃപ്പൂണിത്തുറ

തിരുവനന്തപുരം മേഖല (അംഗങ്ങള്‍)

ഗവ. വനിതാ കോളേജ്, തിരുവനന്തപുരം

ഗവ. ആര്‍ട്സ് കോളേജ്, തിരുവനന്തപുരം

ഗവ. കോളേജ്, കാര്യാവട്ടം

യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം

ഗവ. സംസ്കൃത കോളേജ്, തിരുവനന്തപുരം

പുതിയ ക്ലസ്റ്ററുകൾ

തലശ്ശേരി മേഖല (അംഗങ്ങള്‍)

ഗവ. ബ്രെന്നൻ കോളേജ്, തലശ്ശേരി

ഗവ. വനിതാ കോളേജ്, കണ്ണൂർ

ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്, തലശ്ശേരി

ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്, പയ്യന്നൂർ

കാസർഗോഡ് മേഖല (അംഗങ്ങള്‍)

ഗവ. കോളേജ്, കാസർഗോഡ്

ഗവ. കോളേജ്, മഞ്ചേശ്വരം

ഗവ. കോളേജ്, എളേരിത്തട്ട്

ഗവ. കോളേജ്, ഉടുമ

പാലക്കാട് മേഖല (അംഗങ്ങള്‍)

ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്

ഗവ. കോളേജ്, ചിറ്റൂർ

ഗവ. സംസ്കൃത കോളേജ്, പട്ടാമ്പി

ഗവ. കോളേജ്, കോഴിഞ്ചമ്പാറ

ഗവ. കോളേജ്, അട്ടപ്പാടി

ഗവ. കോളേജ്, തൃത്താല

ഗവ. കോളേജ്, പതിരിപ്പാല