
ഉന്നത വിജ്ഞാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തെയും മാനവരാശിയുടെ നിലനില്പിന്‍റെ വിവിധ വശങ്ങളെയും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്കു അവബോധം നല്‍കുന്നതുനായി വിഭാവനം ചെയ്ത പദ്ധതിയാണ് പ്രബുദ്ധത. ഒരു ജനാധിപത്യ സമൂഹത്തിന്‍റെ പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ ഗുണഭോക്താക്കളാകാന്‍ ഏവര്‍ക്കും അവകാശമുണ്ടെന്ന വീക്ഷണമാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ഒരു മള്‍ട്ടി മീഡിയ പാക്കേജ് വികസിപ്പിച്ച് ഉയര്‍ന്ന വിജ്ഞാന മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും സാധാരണക്കാര്‍ക്കു ഗുണം ചെയ്യുന്ന വിധത്തില്‍ അവതരിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതില്‍ സ്ട്രക്ചറല്‍ ആന്‍റ് ഫങ്ഷണല്‍ ജീനോമിക്സ്, കാർഷിക-ബയോടെക്നോളജി, സിന്തറ്റിക് ബയോ എഞ്ചിനീയറിംഗ്, ബയോ ഇൻഫർമാറ്റിക്സ്, ബയോ ഫാർമക്കോളജി, നാനോ ടെക്സെൻസറുകൾ, നാനോ ട്രാൻസ്മിറ്ററുകൾ, ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ഉപകരണങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു.
ഉന്നത വിജ്ഞാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തെയും മാനവരാശിയുടെ നിലനില്പിന്‍റെ വിവിധ വശങ്ങളെയും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്കു അവബോധം നല്‍കുന്നതുനായി വിഭാവനം ചെയ്ത പദ്ധതിയാണ് പ്രബുദ്ധത. ഒരു ജനാധിപത്യ സമൂഹത്തിന്‍റെ പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ ഗുണഭോക്താക്കളാകാന്‍ ഏവര്‍ക്കും അവകാശമുണ്ടെന്ന വീക്ഷണമാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. ഒരു മള്‍ട്ടി മീഡിയ പാക്കേജ് വികസിപ്പിച്ച് ഉയര്‍ന്ന വിജ്ഞാന മേഖലയിലെ പഠനങ്ങളും ഗവേഷണങ്ങളും സാധാരണക്കാര്‍ക്കു ഗുണം ചെയ്യുന്ന വിധത്തില്‍ അവതരിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ഉന്നത വിജ്ഞാനം നിര്‍മിക്കുകയും വിനിമയം നടത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന നമ്മുടെ സര്‍വകലാശാലകളും കലാലയങ്ങളുമുള്‍പ്പെടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ പൊതു ഖജനാവില്‍ നിന്നാണ് ഈ പ്രവര്‍ത്തങ്ങള്‍ക്കുള്ള സാമ്പത്തിക വിഭവങ്ങള്‍ കണ്ടെത്തുന്നത്. മറ്റൊരു തരത്തില്‍, നികുതിദായകരുടെ പണം കൊണ്ടാണ് ഈ സ്ഥാപനങ്ങള്‍ നിലനില്ക്കുന്നത്.എന്നാൽ പൊതു ജനങ്ങൾക്ക് തിരിച്ച് ഇവ നൽകുന്നത് എന്താണ്? അവർക്ക് ഉന്നത വിജ്ഞാനത്തിന്‍റെ ഫലങ്ങളിൽ അവകാശമുണ്ടോ? നമ്മുടെ സ്ഥാപനങ്ങളിൽ നടക്കുന്ന പഠനങ്ങളും ഗവേഷണങ്ങളും സമൂഹത്തിന്‍റെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും ആശങ്കകൾക്കും മതിയായ മറുപടി നൽകുന്നുണ്ടോ?
ഇത്തരത്തിലുള്ള ചോദ്യങ്ങളിൽ നിന്നാണ് ‘പ്രബുദ്ധത’ എന്ന ആശയം ഉദ്ഭവിച്ചത്. മാതൃകാ പദ്ധതിയായി, പ്രബുദ്ധത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ സി.ബി.ഒ.കളുടെയും (Community Based Organizations) സാധ്യതകൾ പ്രയോജനപ്പെടുത്തി ഉന്നത വിജ്ഞാനത്തിന്‍റെ ഗുണങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുകയും, തിരിച്ച് ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടിയുള്ള വിഷയങ്ങളും ചിന്തകളും ആശയങ്ങളും സമൂഹത്തിൽ നിന്നു ശേഖരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം വ്യാപിച്ചു കൊണ്ടിരിക്കുന്ന ജനാധിപത്യ വിജ്ഞാന സംസ്കാരത്തിന്‍റെ തുടക്കമായി ഇതിനെ കാണാം.
പ്രബുദ്ധത പദ്ധതിയുടെ പൈലറ്റ് പദ്ധതി തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ മിഷൻ, കരകുളം ഗ്രാമീണ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ KSHEC നടത്തുന്നത്. ഉന്നത വിജ്ഞാനത്തിന്‍റെ പ്രയോജനങ്ങൾ പൊതു ജനങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിനായി ആവർത്തിക്കാവുന്ന ഒരു മാതൃക വികസിപ്പിക്കുകയാണ് ലക്ഷ്യം. കരകുളം ജനങ്ങൾക്ക്, തിരുവനന്തപുരം നഗരത്തിലെ ഉന്നത വിജ്ഞാന കേന്ദ്രങ്ങളോട് ചോദ്യങ്ങൾ ചോദിക്കാനും അവസരം നൽകും.
നയരൂപീകരണവും നടപടിക്രമങ്ങളും ഇപ്പോഴും രൂപപ്പെട്ടുവരുന്ന ഘട്ടത്തിലാണെങ്കിലും, 'പ്രബുദ്ധത' എന്ന ആശയത്തിന്റെ കേന്ദ്രപ്രമേയം ഇതിനകം തീരുമാനിക്കപ്പെട്ടതാണ്. കുടുംബശ്രീ മിഷൻ, പഞ്ചായത്ത് സമിതി, സി.ഡി.എസ്, പ്രദേശത്തെ സന്നദ്ധസംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ, തിരുവനന്തപുരം നഗരത്തിലും പരിസരങ്ങളിലുമുള്ള ഉന്നതവിജ്ഞാന കേന്ദ്രങ്ങളോട് ചോദ്യങ്ങൾ (ഈ കേന്ദ്രങ്ങൾ ഉൽപ്പാദിപ്പിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ) രൂപീകരിക്കാനും ഉന്നയിക്കാനും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ കരകുളത്തെ ജനങ്ങളെ ശാക്തീകരിക്കും.
ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ സി.ബി.ഒ.കൾ, എൻ.ജി.ഒ.കൾ, പി.ടി.എ. എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സ്വമേധാ സംഘത്തെ രൂപീകരിക്കും. കൗൺസിലും കുടുംബശ്രീമിഷനും ചേർന്ന് പരിശീലനം നൽകും. ഈ സംഘം പൊതു ജനങ്ങളിൽ അനുയോജ്യമായ ചോദ്യങ്ങൾ ഉയർത്തുകയും അവരുടെ ജീവിതത്തിൽ ഉന്നത വിജ്ഞാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് താൽപര്യം സൃഷ്ടിക്കുകയും ചെയ്യും.
പ്രബുദ്ധതയുടെ കേന്ദ്ര ആശയം ഇതിനകം അന്തിമരൂപം നേടിയിട്ടുണ്ട്. കരകുളം ജനങ്ങളെ, തിരുവനന്തപുരം നഗരത്തിലെ ഉന്നത വിജ്ഞാന കേന്ദ്രങ്ങളോട് ചോദ്യങ്ങൾചോദിക്കാൻ KSHEC അധികാരം നൽകും.


2017-18 വർഷം പ്രബുദ്ധതയ്ക്ക് രൂപകൽപ്പനാഘട്ടമായിരുന്നു. വർഷത്തിന്‍റെ തുടക്കത്തിൽ ഉണ്ടായിരുന്ന അസ്പഷ്ടമായ ആശയം വർഷാവസാനത്തോടെ വ്യക്തമായ ആശയമായും കൃത്യമായ പദ്ധതിയായും മാറി. പ്രധാനഘട്ടങ്ങൾ:
2018 ജനുവരി 31 - ന് കരകുളം പഞ്ചായത്തിൽ പദ്ധതി അവതരിപ്പിക്കുന്ന യോഗം
