മുന്‍കാല ചിത്രം

1986 -ലെ ദേശീയ വിദ്യാഭ്യാസനയം ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിര്‍ണായകമായ പങ്ക് തിരിച്ചറിഞ്ഞ് ഈ മേഖലയുടെ വന്‍തോതിലുള്ള വിപുലീകരണത്തിനും ഗുണപരമായ മെച്ചപ്പെടുത്തലിനുമായി നയ ചട്ടക്കൂട് രൂപപ്പെടുത്തുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്ത ദേശീയ തലത്തില്‍ നയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാനതല ആസൂത്രണവും ഏകോപനവും ആവശ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, എല്ലാ സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളില്‍ നിന്നും ഉത്തരവാദിത്തം ഉയര്‍ത്തിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ക്കായി ഡോ. കെ. എന്‍ പണിക്കരുടെ അധ്യക്ഷതയില്‍ ചെയര്‍മാനായി 2006 -ല്‍ കേരള ഗവണ്‍മെന്‍റ് ഹയര്‍ എഡ്യാക്കേഷന്‍ കമ്മീഷന്‍ രൂപവത്ക്കരിച്ചു. കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അനുസരിച്ച് കേരള സ്റ്റേറ്റ് ഹയര്‍ എഡ്യാക്കേഷന്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ് 2006 പുറത്തിറങ്ങി. 2007 മാര്‍ച്ച് 16 നാണ് ഈ കൗണ്‍സില്‍ രൂപീകരിച്ചത്. പിന്നീട് നിയമനം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് 2007 അനുസൃതമായി നടന്നു.


ഡോ. കെ.എന്‍ പണിക്കല്‍ കൗണ്‍സിലിന്‍റെ ആദ്യ വൈസ് ചെയര്‍മാനും പ്രൊഫ. തോമസ് ജോസഫും ആദ്യത്തെ മെമ്പര്‍ സെക്രട്ടറിയുമായി 2007 മാര്‍ച്ച് 16 ന് ചുമതലയേറ്റു. രണ്ടാമത്തെ കൗണ്‍സില്‍ 2011 ഒക്ടോബറില്‍, വൈസ് ചെയര്‍മാനായി റിട്ട. അംബാസഡര്‍ ടി.പി ശ്രീനിവാസനും മെമ്പര്‍ സെക്രട്ടറിയായി ഡോ. എ അന്‍വറും 2016 ഏപ്രചന്‍റ 11 വരെ. തുടര്‍ന്നു.

മൂന്നാം കൗണ്‍സിന്‍റെ രൂപീകരണത്തിനു മുന്നോടിയായി കെ.എസ്.എച്ച.ഇ.സി യുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു ആവശ്യമായ ഭേദഗതി നിര്‍ദ്ദേശിക്കാനും കോട്ടയത്തെ എം.ജി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അദ്ദേഹം 2017 ജനുവരി 13-ന് സര്‍ക്കാര്‍ മുന്‍മാകെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് കേരള സ്റ്റേറ്റ് ഹയര്‍ എഡ്യാക്കേഷന്‍ കൗണ്‍സില്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് ആയി പ്രസിദ്ധികരിച്ചു. പിന്നീട് ഇത് പിന്നീട് നിയമനിര്‍മ്മാണത്തിലൂടെ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ (അമെന്‍മെന്‍റ്) ആക്ട് 2018 ആയി പുറപ്പെടുവിച്ചു.


19 മാസത്തെ ഇടവേളയ്ക്കുശേഷമാണ് സര്‍ക്കാര്‍ മൂന്നാമത്തെ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചത്. നവംബര്‍ 7, 2018 ന് ഡോ. രാജന്‍ ഗുരുക്കളിനെ വൈസ് ചെയര്‍മാനായും ഡോ. രാജന്‍ വറുഗീസിനെ മെമ്പര്‍ സെക്രട്ടറിയായും നിയമിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നാം കൗണ്‍സില്‍ നവംബര്‍ 9, 2017 ല്‍ അധികാരമേറ്റു



Mobile Menu