കൗണ്‍സില്‍ ഗ്രന്ഥശാല

പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഏതാണ്ട് 1500 പുസ്തകങ്ങളുടെ ഒരു കോംപാക്റ്റ് ശേഖരമുളളതാണ് ഇന്ന് കൗണ്‍സിലിന്‍റെ ലൈബ്രറി. വാര്‍ഷിക റിപ്പോര്‍ട്ടുകളും പ്രോജക്ട് റിപ്പോര്‍ട്ടുകളും കൗണ്‍സില്‍ രൂപീകരിച്ച വിവിധ കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്‍റെയും ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകളുമായി ബന്ധപ്പെട്ട വാര്‍ത്താപത്രികകളുടെ ശേഖരവും ലൈബ്രറിയില്‍ ഉണ്ട്. ലൈബ്രറിയുടെ ഉപഭോക്താക്കള്‍ പ്രധാനമായും വൈസ് ചെയര്‍മാന്‍, മെമ്പര്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, കൗണ്‍സിലിലെ റിസര്‍ച്ച് ഓഫീസര്‍മാര്‍, കൗണ്‍സിലിലെ വ്യത്യസ്ത കമ്മിറ്റികളിലെ അംഗങ്ങള്‍, കേരളത്തിലെയും വിദേശത്തെയും ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ്.


 

Mobile Menu